കാസർഗോഡ് ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പിന്നാലെ കൊലപാതകികളെ സംരക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ച്മന്ത്രി ഇ പി ജയരാജന്‍. അതേസമയം, ചീമേനിയിൽ ആറ് പേർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണം. കുഞ്ഞനന്തൻ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തനിക്കറിയാമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.
പാർട്ടിയും സർക്കാരും കൊലപാതകികളെ സംരക്ഷിക്കില്ല: ഇ പി ജയരാജൻ - മന്ത്രി ഇ പി ജയരാജന്‍
ഉന്മൂലനസിദ്ധാന്തം പാര്‍ട്ടി വെച്ച് പൊറുപ്പിക്കില്ലെന്ന് വിഎസ് അച്യുതാനന്ദൻ. കൊലപാതകം നടത്തിയവരെ പാർട്ടിയും സർക്കാരും സംരക്ഷിക്കില്ലെന്ന് ഇ പി ജയരാജൻ.
പാർട്ടിയും സർക്കാരും കൊലപാതകികളെ സംരക്ഷിക്കില്ല: ഇ പി ജയരാജൻ
ഉന്മൂലനസിദ്ധാന്തം പാര്‍ട്ടി വെച്ച് പൊറുപ്പിക്കില്ലെന്ന് വിഎസ് അച്യുതാനന്ദനും വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയും സര്‍ക്കാരും പറയുന്നത് പോലയല്ല കാസർകോഡ് ഇരട്ടക്കൊലപാതകക്കേസ്അന്വേഷണത്തിന്‍റെ ഗതി. 24 മണിക്കൂറിലേറെ പിന്നിട്ടിട്ടും മുൻ ലോക്കൽ കമ്മിറ്റിയംഗം പീതാംബരന്‍റെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ തുടരുകയാണെങ്കിലും കൊലയാളി സംഘത്തിലേക്കെത്തുന്ന സൂചനകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ലെന്നാണ് വിവരം.