കേരളം

kerala

ETV Bharat / state

ജില്ലാ ഗെയിംസ് ഫെസ്റ്റിവൽ -2019 ഉദ്ഘാടനം ചെയ്തു - district games festivel 2019

ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മാർച്ച് പാസ്റ്റ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ചു.

kattakada

By

Published : Feb 10, 2019, 7:18 PM IST

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവൽ -2019 ഐ.ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധു അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി.വിജു മോഹൻ സ്വാഗതം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച മാർച്ച് പാസ്റ്റ് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.എസ്.അജിത കുമാരി ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും പൂവച്ചലിലുമായാണ് മത്സരങ്ങൾ നടക്കുന്നത്.

kattakada
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.ഗീതാ രാജശേഖരൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആർ.എ ഹിൽക്ക് രാജ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.ബിജു, വെള്ളനാട് ബ്ലോക്ക് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details