കേരളം

kerala

ETV Bharat / state

എസ്.രാജേന്ദ്രൻ എംഎല്‍എയ്ക്ക് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പരസ്യ ശാസന

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ വന്ന റവന്യൂ ഉദ്യേഗസ്ഥരുടെ മുമ്പിൽ സബ് കളക്ടർ ബുദ്ധിയില്ലാത്തവൾ എന്നും വെറും ഐ.എ.എസ്  കിട്ടിയെന്നും തുടങ്ങി മോശം വാക്കുകൾ ഉപയോഗിച്ചുമായിരുന്നു വിവാദ പരാമർശം. നേരത്തെ, എസ് രാജേന്ദ്രനെ തള്ളി പാർട്ടി തന്നെ രംഗത്തെത്തിയിരുന്നു. റവന്യു മന്ത്രിയും സിപിഐയും എസ് രാജേന്ദ്രന്‍റെ നിലപാടിനെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു.

എസ്.രാജേന്ദ്രൻ എംഎല്‍എ

By

Published : Feb 14, 2019, 3:02 PM IST

ദേവികുളം സബ്കളക്ടർ രേണു രാജിനെ അധിക്ഷേപിച്ചതിൽ എസ്.രാജേന്ദ്രൻ എംഎല്‍എയ്ക്ക് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശാസന. പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിൽ നിന്ന് രാജേന്ദ്രന് വിലക്ക് ഏർപ്പെടുത്തി. സബ് കളക്ടറോട് മോശമായി പെരുമാറിയതിൽ ഇടുക്കി ജില്ലാ കമ്മിറ്റി എംഎല്‍എയോട് വിശദീകരണം നേരത്തെ തേടിയിരുന്നു. സംഭവത്തിൽ എസ്.രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

എസ് രാജേന്ദ്രൻ അവഹേളിച്ചു ചൂണ്ടിക്കാട്ടി രേണു രാജ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിലാണ് അനധികൃത നിർമാണം നടക്കുന്നതെന്നു വ്യക്തമാക്കി ഹൈക്കോടതിയിൽ സമർപ്പിക്കാനുള്ള സത്യവാങ്മൂലം എജിക്കും കൈമാറിയിരുന്നു. സബ് കളക്ടറെ പൊതുസ്ഥലത്ത് വച്ച് അപമാനിച്ച സംഭവത്തിൽ രാജേന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.

മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ വന്ന റവന്യൂ ഉദ്യേഗസ്ഥരുടെ മുമ്പിൽ സബ് കളക്ടർ ബുദ്ധിയില്ലാത്തവൾ എന്നും വെറും ഐ.എ.എസ് കിട്ടിയെന്നും തുടങ്ങി മോശം വാക്കുകൾ ഉപയോഗിച്ചുമായിരുന്നു വിവാദ പരാമർശം. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ പഞ്ചായത്ത് നിര്‍മാണം നടത്തിയത്.


ABOUT THE AUTHOR

...view details