കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമാകാത്ത നാല്മണ്ഡലങ്ങളിലെ പ്രഖ്യാപനം ഇന്നുണ്ടാകും. ആറ്റിങ്ങൽ,ആലപ്പുഴ, വയനാട്, വടകര എന്നീ മണ്ഡലങ്ങളുടെ കാര്യത്തിലാണ് തർക്കം തുടരുന്നത്. ഇവിടങ്ങളില്‍യഥാക്രമം അടൂർ പ്രകാശിനേയും ഷാനിമോൾ ഉസ്മാനേയും ടി സിദ്ദിഖിനേയും വിദ്യാ ബാലകൃഷ്ണനേയുമാണ് പരിഗണിക്കുന്നത്.
നാല് മണ്ഡലങ്ങളില്‍ തര്‍ക്കം: തീരുമാനം ഇന്നുതന്നെയെന്ന് ഉമ്മന്‍ചാണ്ടി
ആറ്റിങ്ങൽ, ആലപ്പുഴ, വയനാട്, വടകര മണ്ഡലങ്ങളുടെ കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകും. സിറ്റിംഗ് എംപിമാരിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി. തോമസ് ഉന്നത പദവിയിൽ തന്നെ തുടരുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു.
ഗ്രൂപ്പ്-സാമുദായിക സമവാക്യങ്ങൾ അനുസരിച്ചുള്ള പട്ടിക നിർമ്മിക്കാൻ കോൺഗ്രസ് ഏറെ പാടുപെടുകയാണ്. അതേസമയം പലയിടത്തും സാധ്യതാ പേരുകാർ പ്രചാരണം ആരംഭിച്ചു.അതേസമയം സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധങ്ങളൊന്നും നിലനിൽക്കുന്നില്ലെന്നും അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാവുമെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു.
അവശേഷിക്കുന്ന സീറ്റുകളിൽ ഒന്നിൽ മാത്രമാണ് തീരുമാനമാകാത്തത്. മറ്റ്മണ്ഡലങ്ങളിൽ അനുബന്ധപ്രശ്നങ്ങൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.വി. തോമസ് പാർട്ടിയിലെ സമുന്നതനായ നേതാവാണ്. കോൺഗ്രസിന്‍റെ വിജയങ്ങൾക്ക് സുപ്രധാന പങ്കുവഹിച്ച അദ്ദേഹം ഉന്നത സ്ഥാനങ്ങൾ വഹിച്ച് പാർട്ടിക്കുള്ളിൽ തന്നെ തുടരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികൾ മികവുറ്റ വിജയം കാഴ്ചവെക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.