കേരളം

kerala

ETV Bharat / state

രാജ്യാന്തര ആയുഷ് കോൺക്ലേവിന് തിരുവനന്തപുരത്ത് തുടക്കം - concleve-

ആയുർവേദം ,ഹോമിയോപ്പതി, സിദ്ധ, യോഗ, തുടങ്ങിയവയുടെ സാധ്യതകളും ചികിത്സാരീതികളും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യാന്തര ആയുഷ് കോൺക്ലേവ് ഗവർണർ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം നിർവഹിച്ചു

By

Published : Feb 16, 2019, 9:50 PM IST

ഇന്ത്യയിലെ ആദ്യ രാജ്യാന്തര ആയുഷ് കോൺക്ലേവിന് തിരുവനന്തപുരത്ത് തുടക്കമായി. ഗവർണർ ജസ്റ്റിസ് പി സദാശിവം കോൺക്ലേവിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ ടൂറിസം രംഗത്ത് കേരള മോഡൽ മികച്ചതാണെന്ന് ഗവർണർ പറഞ്ഞു.

ആയുർവേദം ,ഹോമിയോപ്പതി, യോഗ, സിദ്ധ തുടങ്ങിയവയുടെ സാധ്യതകളും ചികിത്സാരീതികളും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ആയുഷ് വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിന്‍റെ ഉദ്ഘാടനം കനകക്കുന്നിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം നിർവഹിച്ചു.

രാജ്യാന്തര ആയുഷ് കോൺക്ലേവ് ഗവർണർ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം നിർവഹിച്ചു
അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർ, വ്യവസായ മേഖലകളിലെ വിദഗ്ധർ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പടെ രണ്ടായിരത്തിലേറെ പ്രതിനിധികളും പങ്കെടുക്കും. ആരോഗ്യ എക്സ്പോ ഫുഡ് കോൺക്ലേവ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കോൺക്ലേവ് 19 ന് സമാപിക്കും.

ABOUT THE AUTHOR

...view details