കൊച്ചി: സിറോ മലബാർ സഭാ വ്യാജരേഖ കേസിൽ വിശദീകരണവുമായി എറണാകുളം അങ്കമാലി അതിരൂപത. കേസ് സംബന്ധിച്ച് വൈദിക സമിതി പുറത്തിറക്കിയ സര്‍ക്കുലര്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ കുർബാന മധ്യേ വായിച്ചു. കർദിനാൾ മാര്‍ ജോർജ്ജ് ആലഞ്ചേരിക്കെതിരെയും കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സർക്കുലറിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.
സിറോ മലബാർസഭ വ്യാജരേഖാ കേസ്; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു - മാർ ജോർജ് ആലഞ്ചേരി
കർദിനാൾ മാര്‍ ജോർജ്ജ് ആലഞ്ചേരിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലറില്‍ വിമര്‍ശനം.
സീറോ മലബാർസഭാ വ്യാജരേഖാ കേസ്; അങ്കമാലി അതിരൂപത പള്ളികളിൽ സർക്കുലർ വായിച്ചു
ബിഷപ് ജേക്കബ് മനത്തോട്ടത്തിനെയും ഫാദർ പോൾ തേലക്കാട്ടിനെയും പ്രതിപ്പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് കർദിനാൾ ഉറപ്പ് നൽകിയെങ്കിലും ഇരുവരും ഇപ്പോഴും പ്രതിപട്ടികയിൽ തുടരുകയാണ്. വ്യാജരേഖ കേസിൽ അറസ്റ്റ് ചെയ്ത ആദിത്യനെ ക്രൂരമായി മർദിച്ച് വൈദികർക്കെതിരെ മൊഴി നൽകാൻ പൊലീസ് നിർബന്ധിക്കുകയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണന്നും സർക്കുലറിൽ ആരോപിക്കുന്നു. അതിരൂപതയ്ക്ക് കീഴിലുള്ള നാനൂറോളം പള്ളികളിലാണ് സർക്കുലർ വായിച്ചത്.
Last Updated : May 26, 2019, 2:58 PM IST