എറണാകുളം: മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരെ ആക്രമിച്ച യൂട്യൂബർ അറസ്റ്റിൽ. മലായ് മല്ലൂസ് എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന നിഷാദ് മുഹമ്മദിനെയാണ് (36) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഭാര്യ ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്‌പദമായ സംഭവം. ഭാര്യയെ സന്ദർശിക്കാനെത്തിയ ഇയാൾ ആശുപത്രിയിൽ ആക്രമണം നടത്തുകയായിരുന്നു. നഴ്‌സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദിക്കുകയും, ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതി.