എറണാകുളം:ആലുവ നിയമസഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എംഎൻ ഗോപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തിയ യൂത്ത് മീറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹി എംപിയുമായ ഗൗതം ഗംഭീർ ഉദ്ഘാടനം ചെയ്‌തു.
എംഎൻ ഗോപിയുടെ പ്രചാരണത്തില്‍ ഗൗതം ഗംഭീർ - ഗൗതം ഗംബീർ
ആലുവ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി എംഎൻ ഗോപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണാർഥമാണ് യൂത്ത് മീറ്റ് സംഘടിപ്പിച്ചത്.
![എംഎൻ ഗോപിയുടെ പ്രചാരണത്തില്‍ ഗൗതം ഗംഭീർ ആലുവ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൻ ഗോപി യൂത്ത് മീറ്റ് ഗൗതം ഗംബീർ youth meet inaugurate Goutham gambhir](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11128341-1063-11128341-1616505288487.jpg)
എൻഡിഎ സ്ഥാനാർഥി എംഎൻ ഗോപിയുടെ പ്രചാരണം; യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്‌ത് ഗൗതം ഗംബീർ
യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് വൈശാഖ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡൻ്റ് സെന്തിൽ കുമാർ, ആലുവ ബിജെപി സ്ഥാനാർഥി എംഎൻ ഗോപി, മധ്യ മേഖല സെക്രട്ടറി രാജേഷ് കെഎസ്, വൈസ് പ്രസിഡൻ്റ് രൂപേഷ് പൊയ്യാട്ടു, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജയപ്രകാശ് കുന്നത്തേരി, ജില്ല സെക്രട്ടറി ശ്യാമപ്രസാദ്, കണ്ണൻ തുരുത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.