എറണാകുളം: വാഹനപരിശോധനക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. കാലടി മറ്റൂർ യാർകൂര വീട്ടിൽ ബിജുവിനെയാണ് കാലടി പൊലീസ് പിടികൂടിയത്. ചൊവ്വാഴ്‌ച വൈകീട്ട് കാലടി ജംഗ്ഷനിലാണ് ബിജുവിനെ പൊലീസ് പരിശോധിച്ചത് .
നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ - കാലടി
ഇയാളുടെ സ്‌കൂട്ടറിൽ ഒരു പ്ലാസ്റ്റിക് ചാക്ക് നിറയെ 1200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.
നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
വാഹന പരിശോധന നടത്തവെ മാസ്‌കും ഹെൽമറ്റും ധരിക്കാതെ വന്ന ബിജുവിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത് . ഇയാളുടെ സ്‌കൂട്ടറിൽ ഒരു പ്ലാസ്റ്റിക് ചാക്ക് നിറയെ 1200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.