എറണാകുളം:പനങ്ങാട് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി പഞ്ചായത്ത് ഒഫീസ് പരിസരത്താണ് രഞ്ജിത്തെന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുഖത്ത് മർദ്ദനമേറ്റ് രക്തം ഒലിച്ച പാടുണ്ട്.
പനങ്ങാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
രഞ്ജിത്തെന്ന യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.
പനങ്ങാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതക സാധ്യത തള്ളികളായാതെ പൊലീസ്
കൊലപാതക സാധ്യത തള്ളി കളയാൻ കഴിയില്ലന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. നേരത്തെ ഈ പ്രദേശത്ത് താമസിച്ചിരുന്ന രഞ്ജിത്തിന് ഇവിടെ വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. ഏത് സാഹചര്യത്തിലാണ് രഞ്ജിത്ത് ഇവിടെ എത്തിയത്, ഇന്നലെ ഇയാൾ നടത്തിയ ഫോൺ സംഭാഷണങ്ങൾ എന്നിവ ഉൾപ്പടെ പൊലീസ് പരിശോധിച്ച് വരികയാണ്. അസ്വഭാവിക മരണത്തിന് പോലീസ് കെസെടുത്തു അന്വേഷണം തുടങ്ങി.
ALSO READ:എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Last Updated : Apr 11, 2022, 12:16 PM IST