കേരളം

kerala

ETV Bharat / state

'പുരാവസ്‌തു'ക്കളുമായി കെഎംആര്‍എല്‍ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച് - ലോക്‌നാഥ് ബെഹ്റ

വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പഴയ വസ്‌തുക്കളുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്

Youth Congress  loknath behra  kochi metro  archeological fraud  monson mavunkal  യൂത്ത് കോൺഗ്രസ്  കൊച്ചി മെട്രോ  മോൻസൺ മാവുങ്കൽ  ലോക്‌നാഥ് ബെഹ്റ  പുരാവസ്തു തട്ടിപ്പ്
പുരാവസ്‌തുക്കളുമായി യൂത്ത് കോൺഗ്രസ് കൊച്ചി മെട്രോയിലേക്ക്; ബെഹ്‌റയെ മാറ്റണമെന്നാവശ്യം

By

Published : Oct 4, 2021, 8:49 PM IST

എറണാകുളം : കൊച്ചി മെട്രോ ഓഫിസിലേക്ക് (കെഎംആര്‍എല്‍) പഴയ വസ്‌തുക്കളുമായി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. പുരാവസ്‌തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധമുള്ള മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പഴയവസ്‌തുക്കളുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. തുടർന്ന് വസ്‌തുക്കൾ കെ.എം.ആർ.എൽ ഓഫിസിന് മുൻപിൽ പ്രതീകാത്മകമായി എം.ഡി ലോക്‌നാഥ് ബെഹ്റയ്ക്ക് സമർപ്പിച്ചു.

പുരാവസ്‌തുക്കളുമായി യൂത്ത് കോൺഗ്രസ് കൊച്ചി മെട്രോയിലേക്ക്; ബെഹ്‌റയെ മാറ്റണമെന്നാവശ്യം

Also Read: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി : ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി ഒക്ടോബര്‍ 7 വരെ നീട്ടി

കൊച്ചി രാജാവിന്‍റെ ഓട്ടുരുളി, വെല്ലിങ്ടൺ സായിപ്പിന്‍റെ ഫോൺ, അലാവുദ്ദീന്‍റെ അത്ഭുത വിളക്ക് എന്നിങ്ങനെ പരിചയപ്പെടുത്തിയായിരുന്നു പഴയ വസ്‌തുക്കൾ പ്രതീകാത്മകമായി സമർപ്പിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ബെഹ്റയെ തൽസ്ഥാനത്തുനിന്ന് പുറത്താക്കി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. സംസ്ഥാന, ജില്ല ഭാരവാഹികൾ പങ്കെടുത്തു.

ABOUT THE AUTHOR

...view details