കേരളം

kerala

ETV Bharat / state

വാഹനയാത്രക്കാരുടെ കാഴ്‌ച മറച്ച് കെട്ടിടം; പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് - എറണാകുളം ന്യൂസ്

അങ്കമാലി പട്ടണത്തിലെ ഏറ്റവും വലിയ അപകട മേഖലയായ ബാങ്ക് ജങ്ഷനില്‍ ബസിലിക്ക പള്ളിയിലേക്ക് തിരിയുന്ന ഭാഗത്താണ് കെട്ടിടം സ്ഥാതിചെയ്യുന്നത്. ഈ ഭാഗത്ത് നടന്ന അപകടങ്ങളില്‍ നാല് പേരാണ് മരിച്ചത്

കെട്ടിടം പൊളിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം  യൂത്ത് കോൺഗ്രസ്  latest malayalam news updates  local news updates malayalam  എറണാകുളം വാർത്തകൾ  എറണാകുളം ന്യൂസ്  എറണാകുളം
നാലുപേരുടെ മരണത്തിനിടയാക്കിയ കെട്ടിടം പൊളിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം

By

Published : Nov 27, 2019, 6:14 PM IST

എറണാകുളം:യാത്രക്കാരുടെ കാഴ്‌ച മറയ്ക്കുന്ന രീതിയിൽ റോഡിലേക്ക് കയറി നിൽക്കുന്ന കെട്ടിടം പൊളിച്ച് നീക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിടം പൊളിക്കാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. അങ്കമാലി പട്ടണത്തിലെ ഏറ്റവും വലിയ അപകട മേഖലയായ ബാങ്ക് ജങ്ഷനില്‍ ബസിലിക്ക പള്ളിയിലേക്ക് തിരിയുന്ന ഭാഗത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് നടന്ന അപകടങ്ങലിൽ നാല് പേരാണ് മരിച്ചത്. ഇതേത്തുടർന്ന് അപകട ഭീഷണി ഉയർത്തുന്ന കെട്ടിടം പൊളിച്ച് മാറ്റണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കെട്ടിടം പൊളിക്കാൻ ഉടമ തയാറാകാത്തതിനെത്തുടർന്നാണ് ബുധനാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ പ്രതിഷേധവുമായെത്തി കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. അപകട ഭീഷണിയുയർത്തുന്ന കെട്ടിടം ഉടനടി പൊളിച്ച് നീക്കണമെന്ന് എംഎൽഎ റോജി എം. ജോണും ആവശ്യപ്പെട്ടിരുന്നു. സ്വമേധയാ കെട്ടിടം പൊളിച്ച് മാറ്റാമെന്ന ഉടമയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.

ABOUT THE AUTHOR

...view details