കേരളം

kerala

ETV Bharat / state

നിർദ്ധനർക്ക് ഭക്ഷ്യക്കിറ്റുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ ദൈനംദിന ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ആളുകളുടെ ജീവിതം മുന്നോട്ട് നീക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

By

Published : Mar 30, 2020, 10:45 PM IST

Updated : Mar 31, 2020, 12:02 AM IST

എറണാകുളം  ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ  കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ
നെല്ലിക്കുഴി പഞ്ചായത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ

എറണാകുളം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ. നെല്ലിക്കുഴി പഞ്ചായത്തിൽ എട്ട് വാർഡുകളിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ചെറുവട്ടൂർ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ ദൈനംദിന ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഇവിടത്തെ ആളുകളുടെ ജീവിതം മുന്നോട്ട് നീക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

നിർദ്ധനർക്ക് ഭക്ഷ്യക്കിറ്റുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

ഇത്തരക്കാർക്ക് സർക്കാർ സഹായം ലഭിക്കാത്ത അവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള എട്ട് വാർഡുകളിൽ നിന്ന് 300 ഓളം കുടുംബങ്ങളെ കണ്ടെത്തുകയും അവർക്കുള്ള ഭക്ഷ്യസാധനങ്ങൾ നൽകുകയും ചെയ്തതായി മണ്ഡലം പ്രസിഡന്‍റ് പി.എ.എം ബഷീർ പറഞ്ഞു.

Last Updated : Mar 31, 2020, 12:02 AM IST

ABOUT THE AUTHOR

...view details