കേരളം

kerala

ETV Bharat / state

ഓൺ ലൈൻ വഴി വാങ്ങിയ മയക്കു മരുന്ന് വിറ്റ യുവാവ് പിടിയിൽ

പെരുമ്പാവൂർ മേഖലയിലെ അതിഥി തൊഴിലാളികൾക്കിടയിലും സ്കൂൾ കോളേജ് വിദ്യാർഥികൾക്കിടയിലും മയക്കു മരുന്ന് കച്ചവടം ചെയ്തിരുന്ന ഐരാപുരം വില്ലേജ് വളയൻചിറങ്ങരകരയിൽ മൻസു ഗിരീഷിനെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Youth arrested selling drugs  tripe drugs  perumbavoor  കെറ്റമിൻ  ernakulam
നെതർലാൻഡിൽ നിന്നും ഓൺ ലൈൻ വഴി വരുത്തിയ മയക്കു മരുന്ന് വിറ്റ യുവാവ് പിടിയിൽ

By

Published : Jun 8, 2020, 9:25 PM IST

എറണാകുളം:പെരുമ്പാവൂർ മേഖലയിലെ അതിഥി തൊഴിലാളികൾക്കിടയിലും സ്കൂൾ കോളേജ് വിദ്യാർഥികൾക്കിടയിലും മയക്കു മരുന്ന് കച്ചവടം ചെയ്തിരുന്ന ഐരാപുരം വളയൻചിറങ്ങരകരയിൽ മൻസു ഗിരീഷിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല വാരിക്കാട് ഷാപ്പ് പരിസരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്താരാഷ്‌ട്ര മാർക്കറ്റിൽ കിലോഗ്രാമിന് 33,000 രൂപ വിലമതിക്കുന്ന കെറ്റമിൻ (റൈപ്പ് ഡ്രഗ്ഗ്) എന്ന പൗഡർ രൂപത്തിലുള്ള മയക്കുമരുന്നുമായിട്ടാണ് ഇയാളെ പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പിടികൂടുമ്പോൾ ഇയാളുടെ പക്കൽ വിൽപനയ്ക്കായി കൊണ്ടുവന്ന 900 മില്ലി ഗ്രാം കെറ്റമിൻ പൗഡറുണ്ടായിരുന്നു. നെതർലന്‍റില്‍ നിന്ന് ഓൺലൈനായിട്ടാണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details