ആലപ്പുഴ :വലിയഴീക്കൽ പാലത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം. 12 മീറ്റർ ഉയരമുള്ള ആർച്ചിലൂടെ നടന്നു കയറിയാണ് യുവാക്കളുടെ സാഹസികത. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വലിയഴീക്കൽ പാലത്തിന്‍റെ ആർച്ചിലൂടെ നടന്നു കയറി യുവാക്കളുടെ അഭ്യാസപ്രകടനം - ആലപ്പുഴ വാർത്ത
12 മീറ്റർ ഉയരമുള്ള ആർച്ചിലൂടെ നടന്നു കയറിയാണ് യുവാക്കളുടെ സാഹസികത.
വലിയഴീക്കൽ പാലത്തിന്‍റെ ആർച്ചിലൂടെ നടന്നു കയറി യുവാക്കളുടെ അഭ്യാസപ്രകടനം
ഇത് രണ്ടാം തവണയാണ് വലിയഴീക്കൽ പാലത്തിൽ ഇത്തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ നടക്കുന്നത്. ഇന്ന് (ജൂലൈ 03) ഉച്ചയോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിച്ചു തുടങ്ങിയത്. രണ്ട് ചെറുപ്പക്കാർ പാലത്തിന്‍റെ ആർച്ചിലൂടെ കയറുകയും ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേർ ദൃശ്യങ്ങൾ പകർത്തുന്നതുമായ വീഡിയോ ആണ് പ്രചരിക്കുന്നത്.
എന്നാൽ യുവാക്കൾ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
TAGGED:
വലിയഴീക്കൽ പാലം പുതിയ വാർത്ത