എറണാകുളം: ജോലിക്കിടെ ആനയുടെ ചവിട്ടേറ്റ് പരിക്ക് പറ്റിയ യുവാവിന്‍റെ ജീവിതം ദുരിതത്തിൽ. മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പിണവൂർകുടി മണ്ണാത്തിപ്പാറയ്ക്കൽ ബാലകൃഷ്ണന്‍റെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായി ജോലി നോക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ മാർച്ചിൽ അപകടം. സംഭവത്തിനു ശേഷം വനം വകുപ്പ് യാതൊരു സഹായവും ചെയ്തിട്ടില്ല.
ആനയുടെ ചവിട്ടേറ്റ് പരിക്ക് പറ്റിയ യുവാവിന്‍റെ ജീവിതം ദുരിതത്തിൽ - elephant attack
വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായി ജോലി നോക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ മാർച്ചിൽ അപകടം
വനത്തിലുണ്ടായ കാട്ടുതീ അണച്ച ശേഷം വീട്ടിലേക്കു വരുന്നതിനിടെ പിണവൂർ കുടി വേലപ്പൻ വളവിൽ വച്ചായിരുന്നു ഒറ്റയാൻ ആക്രമിച്ചത്. അപകടത്തിൽപെട്ട യുവാവിനെ പ്രമോട്ടർ അജിതയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. ബാലകൃഷ്‌ണന്‍റെ വലതു കാൽ ആനയുടെ ചവിട്ടേറ്റ് ഒടിഞ്ഞു. ശരീരത്തിന്‍റെ മിക്ക ഭാഗങ്ങളിലും പരിക്കുണ്ട്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവാവ്.
ചികിത്സ സഹായം ആവശ്യപ്പെട്ട് മൂന്നാർ ഡി.എഫ്.ഒക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഓപ്പറേഷൻ നടത്തി വലതു കാലിൽ കമ്പി ഇട്ടിട്ടുള്ളതിനാൽ ഇരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്. പിണവൂർ കുടിയിൽ കാട്ടാന ശല്യം പരിഹരിക്കുന്നതിന് വനം വകുപ്പ് ഒന്നും ചെയ്തിട്ടില്ല. രണ്ടു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നാണ് ബാലകൃഷ്ണന്‍റെ ആവശ്യം.