വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു - വാഹനാപകടം
ടെക്നോപാർക്കിനടുത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം. സ്കൂട്ടറിൽ പോകവെ മറ്റൊരു വാഹനം തട്ടിയാണ് അപകടം.
![വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു young man car accident R Shaji രണ്ടാംചിറ കരിഷ്മയിൽ ആർ ഷാജി വാഹനാപകടം ശ്രീകാര്യം രണ്ടാംചിറ കരിഷ്മയിൽ ആർ ഷാജി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8608807-647-8608807-1598715129975.jpg)
എറണാകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ശ്രീകാര്യം രണ്ടാംചിറ കരിഷ്മയിൽ ആർ ഷാജി (52) ആണ് മരിച്ചത്. കെ.എസ്.ആർ.ടി.സി സെൻട്രല്‍ ഡിപ്പോയിലെ കണ്ടക്‌ടറാണ്. ടെക്നോപാർക്കിനടുത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്. സ്കൂട്ടറിൽ പോകവെ മറ്റൊരു വാഹനം തട്ടിയാണ് അപകടം. ഭാര്യ മിനി (നഴ്സ് ഉള്ളൂർ ക്രിഡൻസ് ആശുപത്രി) മക്കൾ: പാർവതി, പൂജ. കെ.എസ്.ആർ.ടി.സി വർക്കേഴ്സ് യൂണിയൻ സെക്രട്ടറി, ചെമ്പഴന്തി സഹകരണ ബാങ്ക് ഭരണസമിതി അംഗം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെല്ലമംഗലം വാർഡ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.