എറണാകുളം:കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് പിടിയിൽ. വടുതല സ്വദേശി ജോസ് ലോയിഡ്(26) നെയാണ് നാവികസേന പിടികൂടി പൊലീസിന് കൈമാറിയത്. തോപ്പുംപടി ഹാർബർ പാലത്തിന് സമീപം ഡ്രോൺ നിരോധിത മേഖലയിലാണ് ഇയാൾ ഡ്രോൺ പറത്തിയത്.
തോപ്പുംപടി പൊലീസ് യുവാവിനെതിരെ കേസെടുത്തു. സംഭവത്തിൽ ദുരൂഹതയില്ലന്നും നിയന്ത്രണങ്ങളെ കുറിച്ച് അറിയാതെയാണ് യുവാവ് ഡ്രോൺ പറത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ ചേർത്താണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.