കൊച്ചി: സംസ്ഥാനത്ത് നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ മഴ സജീവമാകുമെന്ന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ജില്ലകളില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വരുന്ന രണ്ട് ദിവസങ്ങളിലും മഴ തുടരും. തിങ്കളാഴ്‌ച എറണാകുളം, ഇടുക്കി, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വീണ്ടും ശക്തമായ മഴ; ആറ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് - ഓറഞ്ച് അലര്‍ട്ട്
ഇന്ന് മുതല്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
ലക്ഷദീപില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടും തിങ്കളാഴ്‌ച ഓറഞ്ച് അലര്‍ട്ടും മുന്നറിയിപ്പുണ്ട്. തമിഴ്‌നാടിന്‍റെ തെക്കന്‍ തീരത്തിനടുത്തായി രൂപം കൊണ്ട ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കാനുള്ള കാരണമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വരുന്ന 48 മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദം ശക്തിയാര്‍ജ്ജിക്കുമെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി.