കേരളം

kerala

ETV Bharat / state

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്‌റ്റർ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്‌റ്റർ  ഈസ്‌റ്റർ  ഈസ്‌റ്റർ ആഘോഷം  ഉയിർത്തെഴുന്നേൽപ്പ്  യേശു ക്രിസ്‌തു  World celebrate Easter today  Easter  Easter celebration  Easter celebration kerala  christ
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്‌റ്റർ

By

Published : Apr 4, 2021, 7:44 AM IST

Updated : Apr 4, 2021, 11:06 AM IST

എറണാകുളം: ലോകമെങ്ങും കൊവിഡ് പടർന്നു പിടിക്കുമ്പോഴും പ്രത്യാശയുടെ സന്ദേശവുമായി ഒരു ഈസ്‌റ്റർ കൂടി. യേശു ക്രിസ്‌തുവിന്‍റെ ഉയിർത്തെഴുന്നേൽപ്പിനെ വരവേറ്റിരിക്കുകയാണ് ലോകമെങ്ങുമുള്ള വിശ്വാസികൾ. കുരിശു മരണത്തിന്‍റെ മൂന്നാംനാൾ യേശു ക്രിസ്‌തു ഉയർത്തെഴുന്നേറ്റു എന്ന വിശ്വാസത്തിന്‍റെ സ്‌മരണയ്‌ക്കായാണ് ഈസ്‌റ്റർ ആഘോഷിക്കുന്നത്. ഓരോ ഈസ്‌റ്റർ ദിനത്തിലും യേശു ക്രിസ്‌തുവിന്‍റെ ത്യാഗത്തെ ഓർക്കുകയും ഒപ്പം ഉയിർത്തെഴുന്നേൽപ്പ് ആഘോഷമാക്കുകയും ചെയ്യുന്നു.

ഉയിർത്തെഴുന്നേൽപ്പിന്‍റെ ഈ തിരുനാൾ ദിനത്തിൽ പാതിരാ കുർബാനകളാലും പ്രാര്‍ഥനാ ശുശ്രൂഷകളാലും പ്രാർത്ഥനാ മുഖരിതമായിരുന്നു സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ.

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്‌റ്റർ

എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് നേതൃത്വം നൽകിയത്. ആശയറ്റവർക്ക് പ്രത്യാശ നൽകുന്നതാണ് ക്രിസ്‌തുവിന്‍റെ ഉയിർത്തെഴുന്നേൽപ്പ് എന്നാണ് അദ്ദേഹം തന്‍റെ ഈസ്‌റ്റർ സന്ദേശത്തിൽ പറഞ്ഞത്. ഏത് പരാജയത്തെയും വിജയത്തിന്‍റെ മുന്നോടിയായി കാണാണമെന്നതാണ് ഈസ്റ്ററിന്റെ സന്ദേശം. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇന്നത്തെ മനുഷ്യ സൂഹത്തിന് ക്രിസ്‌തുവിന്‍റെ ഉയിർത്തെഴുന്നേൽപ്പ് പ്രത്യാശയാണ് നൽകുന്നത്. ആശങ്കകൾക്കിടയിലും "ഭയപ്പെടേണ്ട ഞാൻ നിന്നോടൊപ്പമുണ്ട്" എന്ന യേശു ക്രിസ്‌തുവിന്‍റെ വാക്കുകൾ ഓരോ വിസ്വാസികളിലും പ്രതീക്ഷ നൽകുകയാണ്. ഉത്തർപ്രദേശിൽ കന്യാസ്‌ത്രീകൾ നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ചും ഈസ്‌റ്റർ ദിന സന്ദേശത്തിനിടെ അദ്ദേഹം പരാമർശിച്ചു. കൂടാതെ ഇന്ത്യോനേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ക്രൈസ്‌തവർ നേരിടേണ്ടി വന്ന ആക്രമണങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ഇത്തരം സംഭവങ്ങളിൽ നിരാശരാകാതെ കർത്താവിനെ ആശ്രയിച്ച് മുന്നോട്ട് പോകണമെന്നും അദ്ദഹം പറഞ്ഞു.

യേശു ക്രിസ്‌തുവിന്‍റെ ഉയിർത്തെഴുന്നേൽപ്പിന്‍റെ ദൃശ്യാവിശ്‌കാരവും ചടങ്ങിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി വിശ്വാസികളാണ് ഈസ്‌റ്റർ ദിനാഘോഷ ചടങ്ങുകൾക്കായെത്തിയിരുന്നത്. ഓശാന ഞായറോടെ ആരംഭം കുറിച്ച വിശുദ്ധ വാരാചരണത്തിനും പരിസമാപ്‌തി കുറിച്ചിരിക്കുകയാണ് പ്രത്യാശയുടെ ഈ വിശുദ്ധ ദിനത്തിൽ.

Last Updated : Apr 4, 2021, 11:06 AM IST

ABOUT THE AUTHOR

...view details