എറണാകുളം :കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മഹാരാഷ്‌ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം ഗിരിനഗറില്‍ താമസിക്കുകയായിരുന്നു യുവതി.
കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ നിലയില്‍ ; മരിച്ചത് മഹാരാഷ്‌ട്ര സ്വദേശിനി - kerala news updates
തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 24) വൈകുന്നേരമാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്
യുവതിയെ കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ നിലയില്‍; മരിച്ചത് മഹാരാഷ്‌ട്ര സ്വദേശിനി
തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 24) വൈകുന്നേരമാണ് മൃതദേഹം വീട്ടിനുള്ളില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത കടവന്ത്ര പൊലീസ് മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവിനായി തിരച്ചിൽ ഊര്‍ജിതമാക്കി. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.