ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു - പെരുമ്പാവൂര്‍
പൊള്ളലേറ്റ നിമ്മി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും, ആയുർവേദ ആശുപത്രിയിലും ചികിത്സയിലായിരുന്നു
പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
കൊച്ചി:ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. ഒക്കൽ സ്വദേശി നിമ്മിയാണ് മരിച്ചത്. അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. അപകടത്തിൽ നിമ്മിയുടെ മക്കൾക്കും പരിക്കേറ്റിരുന്നു. സംഭത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സെത്തിയായിരുന്നു തീയണച്ചത്.