എറണാകുളം: കെഎസ്‌ആര്‍ടിസി ബസില്‍ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം (Woman Sexually Assaulted In KSRTC Bus). പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
Woman Sexually Assaulted In KSRTC Bus : കെഎസ്‌ആര്‍ടിസി ബസില്‍ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍ - യുവതിയ്‌ക്ക് നേരെ നഗ്നതാ പ്രദര്‍ശനം
Sexual Assault In KSRTC bUS യുവതി ചോദ്യം ചെയ്‌തതോടെ യുവതിയ്‌ക്ക് നേരെ നഗ്നതാ പ്രദര്‍ശനവും നടത്തി തുടര്‍ന്ന് ബഹളം വെച്ചതിനാല്‍ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇടപെടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്‌തു
Published : Oct 23, 2023, 9:20 PM IST
പെരുമ്പാവൂരില്‍ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ അടുത്ത സീറ്റിലിരുന്ന യുവതിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു. യുവതി ചോദ്യം ചെയ്‌തതോടെ യുവതിയ്‌ക്ക് നേരെ നഗ്നതാ പ്രദര്‍ശനവും നടത്തി. തുടര്‍ന്ന് ബഹളം വച്ചതിനാല്‍ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇടപെടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തു. പെരുമ്പാവൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി, യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു.