എറണാകുളം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവർണറാണ് സര്‍വകലാശാലകളുടെ ചാൻസലർ എന്നത് ദേശീയ തലത്തിലുള്ള ധാരണയാണ്. കേരള പിറവി മുതൽ സംസ്ഥാനത്തെ സർവകലാശാലയുടെ ചാൻസലർ ഗവർണർ ആണെന്നും സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് സംസ്ഥാന സർക്കാറിന്‍റെ അധികാരി പരിധിയിൽ വരുന്ന കാര്യമല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് ഹരി എസ് കര്‍ത്തയുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പ്രതികരിച്ചു. സര്‍വകലാശാലകളിലെ സ്വജന പക്ഷപാതം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും യോഗ്യരല്ലാത്തവരെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുനദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സര്‍വകലാശാല താത്‌കാലിക വിസിയെ തടയുന്നത് കുറ്റകരമാണ്.