കേരളം

kerala

ETV Bharat / state

മാമലകണ്ടത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു - wild elephant attacked woman in ernakulam

പശുവിനെ കാണാതായതിനെ തുടർന്ന് വനത്തിൽ അന്വേഷിക്കാൻ പോയ വീട്ടമ്മയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.

മാമലകണ്ടത്ത് കാട്ടാന ആക്രമണം  കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു  കാട്ടാന ആക്രമണം  എറണാകുളം കാട്ടാന ആക്രമണം  wild elephant killed woman in Ernakulam  wild elephant attacked woman in ernakulam  wild elephant attack
മാമലകണ്ടത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു

By

Published : Nov 11, 2020, 5:43 PM IST

എറണാകുളം: മാമല കണ്ടംകുടിയേറ്റ ആദിവാസി മേഖലയിൽ വീമ്മയെ കാട്ടാന കൊലപ്പെടുത്തി. മാമലകണ്ടം കിഴക്കേ സിറ്റിയിൽ താമസക്കാരിയായ നളിനിയാണ് ആക്രമണത്തിൽ മരണപ്പെട്ടത്. ഇവർ വളർത്തിയിരുന്ന പശുവിനെ കാണാതായതിനെ തുടർന്ന് വനത്തിൽ നടത്തിയ തെരച്ചിലിനിടയിലാണ് വീട്ടമ്മയെ ആന ആക്രമിച്ചത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ മാമലകണ്ടം ചപ്പാത്ത് വനത്തിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

നളിനിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ആന കൊലപ്പെടുത്തിയ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് നേര്യമംഗലം റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. കാട്ടാന ആക്രമണം ഏറെയുള്ള വനമേഖലയാൽ ചുറ്റപ്പെട്ട പ്രദേശമാണ് മാമല കണ്ടം.

ABOUT THE AUTHOR

...view details