എറണാകുളം: കുട്ടമ്പുഴ സത്രപ്പടി സ്വദേശിയായ വസന്തകുമാരിക്ക് നിവർന്നു നിൽക്കാനാകില്ല, രണ്ട് കൈയും കാലുകളും ഒരേ സമയം ഉപയോഗിച്ച് നിരങ്ങി നീങ്ങിയാണെങ്കിലും സ്വന്തം പറമ്പില്‍ കൃഷി ചെയ്യും. ഒറ്റയ്‌ക്കാണെങ്കിലും മണ്ണിനോടും മൃഗങ്ങളോടും മല്ലടിച്ചാണ് ജീവിതം.
എട്ട് സെന്‍റ് സ്ഥലത്ത് സ്വന്തമായി അധ്വാനിച്ച് കൃഷി ചെയ്യും. പക്ഷേ രാത്രിയില്‍ എത്തുന്ന കാട്ടുപന്നികൾ വീട്ടുമുറ്റവും പറമ്പും കുത്തിമറിച്ച് നശിപ്പിക്കുകയാണ്. പ്ലാസ്റ്റിക്കും, തുണിയും വലിച്ചുകെട്ടിയ കൂരക്ക് പേരിനു പോലും ഒരു വാതിലില്ല.