എറണാകുളം:കോതമംഗലം കോട്ടപ്പടിയിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. മനേക്കുടി സാജുവിനെയാണ് (60) ഭാര്യ ഏല്യാമ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
കോതമംഗലത്ത് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു - kerala crime news latest
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു
കോതമംഗലത്ത് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു
ഇന്നലെ രാത്രിയാണ് ( 26.04.2022 ) സംഭവം ഉണ്ടായത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കം സാജു മരിച്ചിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സാജു മദ്യപിച്ച് നിരന്തരം ഏല്യാമയെ ഉപദ്രവിക്കുമായിരുന്നു എന്നാണ് പ്രദേവാസികൾ പറയുന്നത്. ഏല്യാമ്മയെ ഇതിന് മുൻപ് സാജു മർദിച്ചതിനെ തുടർന്ന് ഇയാൾക്ക് എതിരെ കോട്ടപ്പടി സ്റ്റേഷനിൽ കേസും ഉണ്ടായിരുന്നു.