എറണാകുളം: ലോക്‌ഡൗൺ കാലത്ത് അപ്രതീക്ഷിതമായെത്തിയ വേനൽ മഴയിൽ കോതമംഗലം നെല്ലിമറ്റത്ത് വ്യാപക നാശം. ലക്ഷങ്ങളുടെ നഷ്‌ടമാണ് കർഷകർക്ക് സംഭവിച്ചത്. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, നെടുംപാറ, കുറുങ്കുളം, വാളാച്ചിറ പ്രദേശത്ത് അനവധി വീടുകൾ തകർന്നു.
വേനൽ മഴയിൽ കോതമംഗലത്ത് വ്യാപക നാശനഷ്‌ടം - വേനൽ മഴ
കൃഷി നാശം സംഭവിച്ചവർക്കും വീട് തകർന്നവർക്കും അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യം
![വേനൽ മഴയിൽ കോതമംഗലത്ത് വ്യാപക നാശനഷ്ടം കോതമംഗലത്ത് വ്യാപക നാശനഷ്‌ടം വേനൽ മഴ Widespread dam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6700997-thumbnail-3x2-mazha.jpg)
വേനൽ മഴ
കോതമംഗലത്ത് വ്യാപക നാശനഷ്‌ടം
നിരവധി റബ്ബർ മരങ്ങളും, വാഴ, കപ്പ കൃഷികളും നശിച്ചു. തുടർച്ചയായി ഉണ്ടാകുന്ന കാറ്റിലും മഴയിലും നാശനഷ്ടം സംഭവിക്കുന്നതുമൂലം പ്രദേശവാസികൾ ആശങ്കയിലാണ്. കൃഷി നാശം സംഭവിച്ചവർക്കും വീട് നശിച്ചവർക്കും അടിയന്തര സഹായം നല്‍കണമെന്ന് വാർഡ് മെമ്പർ സൗമ്യ സനൽ ആവശ്യപ്പെട്ടു.