എറണാകുളം: കോതമംഗലം താലൂക്കിലെ നെല്ലിമറ്റത്ത് തുടർച്ചയായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം പതിവാകുന്നു. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കോളനിപടി,കണ്ണാടിക്കോട്, വാളാച്ചിറ ,കരിമരുതംചാൽ പ്രദേശത്ത് വൈകുന്നേരങ്ങളിൽ പെയ്യുന്ന കനത്ത മഴയിലും വലിയ കാറ്റിലും വ്യാപക കൃഷിനാശമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നെല്ലിമറ്റത്ത് തുടർച്ചയായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം - നെല്ലിമറ്റx
മൂന്ന് ദിവസം മുൻപുണ്ടായ കാറ്റിൽ പ്രദേശത്തെ നിരവധി വീടുകൾ തകർന്നിരുന്നു.
നെല്ലിമറ്റത്ത് തുടർച്ചയായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം
നെല്ലിമറ്റം കോട്ടപ്പാടം സ്വദേശി പട പറമ്പത്ത് വീട്ടിൽ ശിവൻ, ആവോലിച്ചാൽ സ്വദേശി ജയലാൽ എന്നിവരുടെ നൂറ് കണക്കിന് വാഴകളാണ് കാറ്റിൽ നശിച്ചത്. ഈ പ്രദേശത്ത് നിരവധി പേരുടെ റബ്ബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞു. കപ്പ കൃഷികൾ വ്യാപകമായി നശിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ പല പ്രദേശങ്ങളിൽ മരം വീണ് തകർന്നതുമൂലം വൈദ്യുതി ബന്ധം താറുമാറായി. മൂന്ന് ദിവസം മുൻപുണ്ടായ കാറ്റിൽ പ്രദേശത്ത് നിരവധി വീടുകൾ തകർന്നിരുന്നു.