ശക്തമായ കാറ്റ് വീശാൻ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആകാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്.
ശക്തമായ കാറ്റ് വീശാൻ സാധ്യത
കൊച്ചി: ജൂലൈ 15 മുതൽ 19 വരെ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നാണ് കാറ്റ് വീശാൻ സാധ്യത. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആകാനും സാധ്യതയുണ്ട്. അതിനാൽ ഈ ദിവസങ്ങളിൽ മേൽപറഞ്ഞ സമുദ്ര ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.