എറണാകുളം: ശുദ്ധ ജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ലക്ഷങ്ങൾ മുടക്കി നവീകരിച്ച പട്ടിമറ്റം മുണ്ടേക്കുളം ഉപയോഗശൂന്യം. കുന്നത്തുനാട് പഞ്ചായത്തിലെ ആറാം വാർഡിലെ കുടിവെള്ള പദ്ധതിക്കായി നവീകരിച്ച കുളം ഇപ്പോൾ തീർത്തും ഉപയോഗശൂന്യമായിരിക്കുകയാണ്. പരിസരത്തുള്ള തോടുകളിലൂടെ മാലിന്യം കുളത്തിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് പകർച്ചവ്യാധി ഭീഷണിക്കും കാരണമാകുന്നുണ്ട്. കുടിവെള്ള പദ്ധതിക്കായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മോട്ടറുകളും പമ്പ് സെറ്റുകളും തുരുമ്പെടുത്തു നശിക്കുകയാണ്.
കുന്നത്തുനാട് പഞ്ചായത്തിലെ ശുദ്ധജലപദ്ധതി ഉപയോഗശൂന്യം
കുന്നത്തുനാട് പഞ്ചായത്തിലെ ആറാം വാർഡിലെ ശുദ്ധജലപദ്ധതിയാണ് ഉപയോഗശൂന്യമായി മാറിയത്
ഉപയോഗശൂന്യമായി കുന്നത്തുനാട് പഞ്ചായത്തിലെ ശുദ്ധജലപദ്ധതി
അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കം ഒട്ടേറെ പേർ കുളിക്കുന്നതിനും മറ്റുമായി ഇവിടെ എത്തുന്നതായി പ്രദേശവാസിൾ പറഞ്ഞു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും കുളത്തില്‍ തള്ളുന്നുണ്ട്. അധികൃതരുടെ അനാസ്ഥയാണ് കുളം ഉപയോഗശൂന്യമാകാന്‍ കാരണമെന്നും പരിസരവാസികള്‍ ആരോപിച്ചു.
TAGGED:
latest ernakulam