എറണാകുളം: നീതിക്ക് വേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഭീഷണിയുണ്ടെന്ന് വാളയാറില്‍ പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മ. കൊച്ചിയിൽ ഇ.ടി.വി. ഭാരതിനോട് സംസാരിക്കുകയായിരുന്നു അവർ. കേസുമായി മുന്നോട്ട് പോയാൽ മകനെ കൂടി ഇല്ലാതാക്കുമെന്ന് ഒന്നാം പ്രതി മധുവിൻ്റെ അമ്മ ഭീഷണിപ്പെടുത്തിയിരുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയ വേളയിൽ തന്നോട് നേരിട്ട് പറയുകയായിരുന്നു. മകനെ കൂടി ഇല്ലാതാക്കിയാൽ പിന്നെ കേസുമായി മുന്നോട്ട് പോകില്ലല്ലോയെന്നാണ് പ്രതിയുടെ അമ്മ പറഞ്ഞത്.
മകനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വാളയാർ പെൺകുട്ടികളുടെ അമ്മ
കേസുമായി മുന്നോട്ട് പോയാൽ മകനെ കൂടി ഇല്ലാതാക്കുമെന്ന് ഒന്നാം പ്രതി മധുവിൻ്റെ അമ്മയുടെ ഭീഷണി.
മകനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വാളയാർ പെൺകുട്ടികളുടെ അമ്മ
മകനെ താമസിപ്പിച്ചിരിക്കുന്ന ഹോസ്റ്റലിൽ അപരിചിതരായ രണ്ടു പേർ അന്വേഷിച്ചെത്തിയതും അവർ ചൂണ്ടി കാണിച്ചു. സാധാരണക്കാരായ പ്രതികൾ രക്ഷപ്പെടുന്നത് രാഷ്ട്രീയ പിൻബലമുള്ളതിനാലാണ്. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പുറത്താക്കുക, പ്രതികളെ അറസ്റ്റ് ചെയ്ത് പുനരന്വേഷണം നടത്തുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നും അവർ പറഞ്ഞു.
Last Updated : Sep 13, 2020, 6:15 PM IST