എറണാകുളം:വാളയാര്‍ പീഡനക്കേസ് അന്വേഷണം അട്ടിമറിച്ചെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. കേസില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ആദ്യ മരണത്തിലെ പ്രധാന സാക്ഷിയായ രണ്ടാമത്തെ പെണ്‍കുട്ടിക്ക് പൊലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.
വാളയാര്‍ പീഡനക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് യുവമോര്‍ച്ച നേതാവ് - yuva morch leader
ആദ്യ മരണത്തിലെ പ്രധാന സാക്ഷിയായ രണ്ടാമത്തെ പെണ്‍കുട്ടിക്ക് പൊലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്നും സന്ദീപ് വാര്യര്‍
ആദ്യ പെണ്‍കുട്ടി മരിച്ച ദിവസം വീടിനു സമീപം അപരിചിതരെ കണ്ടെന്ന് രണ്ടാമത്തെ കുട്ടി മൊഴി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പൊലീസ് മേല്‍ ഉദ്യോഗസ്ഥകര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് അട്ടിമറിക്കപ്പെട്ടുവെന്നും രണ്ടാമത്തെ കുട്ടി മരിച്ചിട്ടും പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.ഒമ്പത് വയസുള്ള കുട്ടി തൂങ്ങി മരിച്ചതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്നും സന്ദീപ് വാര്യാര്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.