വൈറ്റില മേൽപാലം തുറന്ന സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ - Vyttila flyover
കഴിഞ്ഞ ദിവസം അറസ്റ്റിലായ നിപുൺ ചെറിയാൻ ഉൾപ്പടെയുള്ള നാല് പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
![വൈറ്റില മേൽപാലം തുറന്ന സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ Vyttila flyover opening incident; Three more arrested Vyttila flyover opening incident Vyttila flyover വൈറ്റില മേൽപാലം തുറന്ന സംഭവം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10147810-thumbnail-3x2-aaaa.jpg)
വൈറ്റില മേൽപാലം
എറണാകുളം: ഉദ്ഘാടനത്ത് മുമ്പ് വൈറ്റില മേൽപാലം തുറന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കൊച്ചി സ്വദേശികളായ ആന്‍റണി ആൽവിൻ, ഷക്കീർ, സാജൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ നിപുൺ ചെറിയാൻ ഉൾപ്പടെയുള്ള നാല് പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതികൾ വി ഫോർ കേരള കൂട്ടായ്മയുടെ പ്രവർത്തകരാണ്.