കേരളം

kerala

ETV Bharat / state

വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകൾ മാർച്ചിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും - വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവർ

ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്‍റെ നീളം. 78.37 കോടിരൂപയാണ് പദ്ധതിയുടെ ചിലവ്

വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകൾ മാർച്ചിൽ ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും

By

Published : Oct 10, 2019, 8:46 PM IST

എറണാകുളം:വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകൾ മാർച്ചിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും. പദ്ധതികളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു. എത്രയും വേഗം പണി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിര്‍ദേശം നല്‍കി.
എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായാണ് വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകൾ നിർമ്മിക്കുന്നത്. ഫ്ളൈ ഓവറുകളുടെ നിർമാണം അവസാന ഘട്ടത്തിലാണെന്ന് നിർമാണ പുരോഗതി ചർച്ച ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ അറിയിച്ചു. വരുന്ന മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാകുമെന്ന് യോഗം വിലയിരുത്തി. കഴിയുന്നതും വേഗത്തിൽ പണി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി യോഗത്തിൽ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. 2017 ഡിസംബര്‍ 11നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം നടത്തിയത്.

ABOUT THE AUTHOR

...view details