എറണാകുളം: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാളെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. വൈറ്റില മേൽപ്പാലം രാവിലെ 9.30 നും കുണ്ടന്നൂർ പാലം 11 മണിക്കുമാണ് ഉദ്ഘാടനം ചെയ്യുക. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങൾ നിർമ്മിച്ചത്. പാലങ്ങൾ ഗതാഗതത്തിനായി തുറക്കുന്നതോടെ ഈ മേഖലയിലുള്ള ഗതാഗത കുരുക്കിന് പരിഹാരം ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ പാത 66 ൽ ഏറ്റവും തിരക്കേറിയ വൈറ്റില, കുണ്ടന്നൂർ ജംഗ്ഷനുകളിൽ മേൽ പാലമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.
വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യും - കേരള വാർത്ത
മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
വൈറ്റിലയിൽ എസ്റ്റിമേറ്റ് തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കിയാണ് മേൽപ്പാല നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2017 ഡിസംബര്‍ 11ന് പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത് .അന്നേ ദിവസം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 440 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററും നീളമുണ്ട്. അപ്രോച്ച് റോഡ് ഉള്‍പ്പടെ മേല്‍പ്പാലത്തിന്‍റെ ആകെ നീളം 720 മീറ്ററാണ്.
ദേശീയപാത 66, 966 ബി, 85 എന്നിവയുടെ സംഗമസ്ഥാനമായ കുണ്ടന്നൂരിൽ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത് 2018 മാര്‍ച്ച് 26 നാണ്. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതിയും 82.74 കോടി രൂപയുടെ സാങ്കേതിക അനുമതിയുമാണ് ലഭിച്ചത്. എന്നാൽ 74.45 കോടി രൂപയ്ക്ക് ആണ് കരാർ നൽകിയത്. റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്‌മെന്‍റ് കോര്‍പറേഷനായിരുന്നു നിർമാണച്ചുമതല. മേല്‍നോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിനും. 8.29 കോടി രൂപ ലാഭിച്ചാണ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിത് . ഇരു മേൽ പാലങ്ങളും നാളെ ഗതാഗതത്തിനായി തുറക്കുന്നതോടെ ദേശീയ പാത 66 ൽ തടസങ്ങളില്ലാത്ത യാത്രയ്ക്കാണ് അവസരമൊരുങ്ങുന്നത്.