കേരളം

kerala

ETV Bharat / state

വ്യാജരേഖ ചമച്ച് സുഹൃത്തിന്‍റെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊല്ലം സ്വദേശി പിടിയിൽ

സുഹൃത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും ചെക്കും ഉപയോഗിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയത്

വ്യാജരേഖ ചമച്ച് സുഹൃത്തിന്‍റെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊല്ലം സ്വദേശി പിടിയിൽ

By

Published : Apr 2, 2019, 7:52 AM IST

Updated : Apr 2, 2019, 11:18 AM IST

വ്യാജരേഖ ചമച്ച് സുഹൃത്തിന്‍റെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കൊല്ലം സ്വദേശി പിടിയിൽ
വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കൊല്ലം സ്വദേശി പൊലീസ് പിടിയിൽ. കോതമംഗലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കൊല്ലം, ഓച്ചിറ സ്വദേശി റിജു ഇബ്രാഹിമിനെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്. സുഹൃത്തും കോതമംഗലം സ്വദേശിയുമായ ബിനീഷിന്‍റെതിരിച്ചറിയൽ കാർഡും ചെക്കും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. വ്യാജരേഖയുണ്ടാക്കിഎച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് 32 ലക്ഷം രൂപയുടെ കാർ വായ്പ എടുക്കുകയായിരുന്നു. കഴിഞ്ഞ നവംബറിൽ തട്ടിപ്പ് സംബന്ധിച്ച് ബിനീഷ് കോതമംഗലം പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പ്രതി ഗൾഫിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം, എറണാകുളം സെൻട്രൽ, തൊടുപുഴ, ഓച്ചിറ ,കരുനാഗപ്പിള്ളി, ഏറ്റുമാനൂർ തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
Last Updated : Apr 2, 2019, 11:18 AM IST

ABOUT THE AUTHOR

...view details