കൊച്ചി:കോവിഡ് 19 രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിരോധനങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ പൊലീസ് ഇടപെട്ടാൽ മാത്രമേ പാലിക്കുകയുള്ളൂവെന്ന് ചിന്തിക്കരുത്. നിയന്ത്രണങ്ങൾ അവഗണിച്ച് മുന്നോട്ട് പോയ ജനങ്ങൾ വലിയ വില നൽകേണ്ടി വന്ന സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.
ആവശ്യമായ പച്ചക്കറികൾ വീടുകളിലെത്തിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഹോട്ടി കോർപ്പുമായി സഹകരിച്ചാണ് എറണാകുളം ജില്ലയിൽ പദ്ധതി നടപ്പിലാക്കുക. നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ ടോൾ പ്ലാസകൾ പൂർണമായും അടച്ചു . എറണാകുളം ജില്ലയിൽ കോ വിഡ് രോഗം സ്ഥിരീകരിച്ച 16 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 4201 വൈകിട്ട് 4.30 മുതൽ കലക്ടറുടെ ഫേസ് ബുക്ക് വഴി ലൈവായി സംശയങ്ങൾ ചോദിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ഒരു മണിക്കൂർ ജനങ്ങൾക്ക് സംശയങ്ങൾ ചോദിക്കാം. ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.