കേരളം

kerala

ETV Bharat / state

ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ - വെങ്കയ്യ നായിഡു

ദിദ്വിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും

വെങ്കയ്യനായിഡു

By

Published : Feb 1, 2019, 10:20 AM IST

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം തേവര സേക്രട്ട് ഹാർട്ട് കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയാകും.

തുടർന്ന് കെ.വി. തോമസ് എംപിയുടെ വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. രണ്ടാം ദിനം കോട്ടയത്ത് എത്തുന്ന അദ്ദേഹം, ബാലജനസഖ്യം നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം പ്രസ്ക്ലബിന്‍റെ സുവർണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യും. ശേഷം തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് മടങ്ങും.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണത്തോടൊപ്പം പാർക്കിങ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മുതൽ ആറരവരെയും ശനിയാഴ്ച്ച രാവിലെ 9.45 മുതൽ 10.45 വരെയുമാണ് നിയന്ത്രണം. ഒപ്പം ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കില്ല.

ABOUT THE AUTHOR

...view details