എറണാകുളം:എറണാകുളത്ത് സമാധാനപരമായി വോട്ടിങ് പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് ജില്ല കലക്‌ടർ എസ് സുഹാസ്. അവസാന മണിക്കൂറിൽ എറണാകുളം എസ്‌ആർവി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി വോട്ടിങ് പൂർത്തിയാക്കാനായെന്ന് എസ് സുഹാസ് - സമാധാന പരമായി വോട്ടിങ് പ്രക്രിയ
ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. പരാതികൾ ഉയർന്നിട്ടില്ലെന്നും ജില്ല കലക്‌ടർ എസ് സുഹാസ്.
സമാധാന പരമായി വോട്ടിങ് പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് ജില്ലാ കലക്‌ടർ എസ് സുഹാസ്
ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. പരാതികളൊന്നും ഉയർന്നിട്ടില്ല. പ്രശ്‌ന സാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തി. സായുധ സേനയെ വിന്യസിക്കുകയും ചെയ്തു. നല്ല രീതിയിൽ തെരെഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.