കൊച്ചി :വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയാല്‍ കോടതിയലക്ഷ്യ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. അതേസമയം പൊലീസ് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നാരോപിച്ച് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ അടുത്ത ബുധനാഴ്ച (28-09-2022) പരിഗണിക്കാനായി മാറ്റി. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയിട്ടുണ്ട്.
'വിഴിഞ്ഞം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് കോടതിയലക്ഷ്യം'; ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം 28ന്
വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നത് കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി, ഹര്‍ജിയില്‍ 28 ന് വാദം കേള്‍ക്കും
'വിഴിഞ്ഞം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് കോടയതിയലക്ഷ്യം'; ഹര്‍ജിയില്‍ വാദം 28ന് മാറ്റി ഹൈക്കോടതി
കോടതി ഉത്തരവുണ്ടായിട്ടും പ്രതിഷേധക്കാർ നിർമാണം തടഞ്ഞുവെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. കോടതി ഉത്തരവുണ്ടായിട്ടും രണ്ടാം തീയതി മുതൽ പ്രതിഷേധക്കാർ നിയമലംഘനങ്ങൾ നടത്തിയെന്നും ഇവര്‍ ഹർജികളിൽ ആരോപിച്ചിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെടാമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിർമ്മാണ പദ്ധതി തടസപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ലെന്നും ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.