എറണാകുളം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വിശപ്പുരഹിത കോതമംഗലം പദ്ധതിക്ക് തുടക്കമായി. ആന്‍റണി ജോൺ എംഎൽഎ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. കൊവിഡ് 19 രോഗവ്യാപനവും ലോക്ക് ഡൗൺ പ്രഖ്യാപനവും ജനങ്ങളെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ ദ്രുതഗതിയിൽ സർക്കാർ തീരുമാനം നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രവർത്തനം ശ്രദ്ധേയമെന്ന് ആന്‍റണി ജോൺ എംഎൽഎ പറഞ്ഞു.
വിശപ്പുരഹിത കോതമംഗലം പദ്ധതിക്ക് തുടക്കം - ലോക്ക് ഡൗൺ
ആന്‍റണി ജോൺ എംഎൽഎ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു
വിശപ്പുരഹിത കോതമംഗലം പദ്ധതിക്ക് തുടക്കം
ബ്ലോക്ക് പഞ്ചായത്ത് ക്യാന്‍റീനിനോടനുബന്ധിച്ചാണ് ഭക്ഷണശാലയുടെ പ്രവർത്തനമാരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.