എറണാകുളം: ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ എറണാകുളം സൗത്ത് കെ.എസ്.ആർ.ടി.സി സ്റ്റാന്‍റിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വള്ളം തുഴഞ്ഞ് ജീവനക്കാർ. വള്ളംകളിയുടെ കമന്ററിയുടെ അകമ്പടിയോടെയുള്ള ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കൊച്ചിയിൽ ശക്തമായ മഴ പെയ്യുമ്പോഴെല്ലാം വെള്ളം കയറുന്ന കേന്ദ്രമാണ് കെ.എസ്.ആർ.ടി.സി. സ്റ്റാന്‍റ് .
ഈ മഴക്കാലത്ത് ഇതിനകം ആറോളം തവണ ഇവിടെ വെള്ളമുയരുകയും കെ എസ് ആർ.ടി.സിയുടെ പ്രവർത്തനം തടസപ്പെടുകയും ചെയ്‌തിരുന്നു. ഇന്നത്തെ മഴയിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റും പരിസരവും പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു. അത്ത ദിനത്തിലെ വെള്ളക്കെട്ടിന്റെ സാഹചര്യത്തിന് അനുസരിച്ച് ഓഫിസിലെ മേശയിൽ ഇരുന്ന് വഞ്ചി തുഴഞ്ഞാണ് ജീവനക്കാർ പ്രതികരിച്ചത്.