കേരളം

kerala

ETV Bharat / state

സിസ്റ്റര്‍ റാണി മരിയയുടെ ജീവിത കഥ ; വിന്‍സി അലോഷ്യസ് ചിത്രം 'ഫെയ്‌സ്‌ ഓഫ് ദ ഫെയ്‌സ്‌ലെസ്' തിയറ്ററുകളിൽ - കേരളത്തിൽ തീയേറ്ററുകളിൽ

Vincy Aloshious Starrer The Face of the Faceless Movie in theaters : വിന്‍സി അലോഷ്യസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഫെയ്‌സ്‌ ഓഫ് ദ ഫെയ്‌സ്‌ലെസ്' സിനിമയുടെ മലയാള പരിഭാഷയാണ് കേരളത്തിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.

The Face of the Faceless  The Face of the Faceless in theaters  ഫെയ്‌സ്‌ ഓഫ് ദ ഫെയ്‌സ്‌ലെസ്  ഫെയ്‌സ്‌ ഓഫ് ദ ഫെയ്‌സ്‌ലെസ് തീയറ്ററുകളിൽ  സിസ്റ്റര്‍ റാണി മരിയ  Sister Queen Maria  സിസ്റ്റര്‍ റാണി മരിയയുടെ ജീവിത കഥ  Life story of Sister Rani Maria  കേരളത്തിൽ തീയേറ്ററുകളിൽ  theaters in Kerala
The Face of the Faceless in theaters

By ETV Bharat Kerala Team

Published : Nov 17, 2023, 4:56 PM IST

'ഫെയ്‌സ്‌ ഓഫ് ദ ഫെയ്‌സ്‌ലെസ്' തീയറ്ററുകളിൽ എത്തി

എറണാകുളം: മുപ്പതോളം ഇന്‍റർനാഷണൽ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രം 'ഫെയ്‌സ്‌ ഓഫ് ദ ഫെയ്‌സ്‌ലെസ്' തിയറ്ററുകളിൽ എത്തി (The Face of the Faceless in theaters). മലയാള പരിഭാഷയാണ് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ഷെയ്‌സൺ പി ഔസെപ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സാന്ദ്ര ഡിസൂസ റാണയാണ് (Vincy Aloshious Starrer The Face of the Faceless Movie in theaters).

ഷാരൂഖ് ഖാൻ ചിത്രം സ്വദേശ് അടക്കമുള്ള ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച വിഖ്യാത ഛായാഗ്രഹകൻ മഹേഷ് ആനെ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നു. 2000ത്തിന്‍റെ തുടക്കത്തിൽ ആമിർ ഖാൻ ടെലിവിഷൻ പരമ്പരയായി അവതരിപ്പിച്ച ഒരു പരിപാടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ സിസ്റ്റർ റാണി മരിയയുടെ ജീവിതം സിനിമയാക്കാൻ തീരുമാനിക്കുന്നത് (Life story of Sister Rani Maria). ആയിരത്തോളം മികച്ച കലാകാരന്മാർ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ചിത്രത്തിന്‍റെ സംവിധായകനും നിർമാതാവും സിനിമയെക്കുറിച്ച് മനസ്സു തുറന്നു.

ഏകദേശം 48 ഡിഗ്രി ചൂടുള്ള സമയത്താണ് ചിത്രീകരണം നടക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനം പോലും ലൊക്കേഷനിൽ ലഭ്യമായിരുന്നില്ല. പലപ്പോഴും പൊലീസ് എത്തി ചിത്രീകരണം തടയുക പതിവായിരുന്നു. മലയാളം സംസാരിക്കുന്ന സിസ്റ്റർ റാണി മരിയയുടെ മുഖസാദൃശ്യമുള്ള ഒരു നായികയ്ക്ക് വേണ്ടി ഒരുപാട് അന്വേഷണങ്ങൾ നടത്തിയ ശേഷമാണ് വിൻസി അലോഷ്യസിലേക്ക് എത്തുന്നത്. വിൻസി ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചിരിക്കുന്നതും.

മധ്യപ്രദേശിലെ ഇൻഡോറിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും അതിന്‍റെ പേരിൽ ദാരുണമായി കൊല ചെയ്യപ്പെടുകയും ചെയ്‌ത വ്യക്തിത്വമാണ് സിസ്റ്റർ റാണി മരിയയുടേത്. വാഴ്ത്തപ്പെട്ടവളായി മാറിയെങ്കിലും സിസ്റ്റർ റാണി മരിയ വേദനിപ്പിക്കുന്ന ഓർമകളാണ്. സിസ്റ്റർ റാണി മരിയയുടെ ഘാതകൻ കേരളത്തിലെ സിസ്റ്റർ റാണി മരിയയുടെ മാതാവിനെ കണ്ടു മാപ്പപേക്ഷിച്ചതൊക്കെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. തന്‍റെ ഏഴുവർഷത്തെ കഷ്‌ടപ്പാടിന്‍റെ ഫലം കൂടിയാണ് ഈ ചിത്രം.

സിസ്റ്റർ റാണി മരിയ എന്ന പേര് തന്നെയാണ് ചിത്രം നിർമിക്കാൻ കാരണമായതെന്ന് നിർമാതാവ് സാന്ദ്ര ഡിസൂസ തുറന്നു പറഞ്ഞു. സിനിമ നിർമ്മാണം വളരെ റിസ്ക്കുള്ള മേഖലയാണ്. പക്ഷേ ഒരു സിനിമ നിർമിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അത് ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ എന്ന് മനസ്സിലാക്കി. റാണി മരിയയുടെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുണ്ട്. സിനിമയിലെ കലാമൂല്യം തന്നെയാണ് പ്രേക്ഷകരിൽ ആകർഷിക്കപ്പെടുക. ജീവിതത്തിലെ മികച്ച തീരുമാനങ്ങളിൽ ഒന്നാണ് ചിത്രം നിർമിക്കാൻ മുന്നോട്ടു വന്നതെന്ന് നിർമാതാവ് വെളിപ്പെടുത്തി.

സംഗീത സംവിധാനം മലയാളിയായ അൽഫോൺസ് ജോസഫ് ആണ്. ജയ്‌പാൽ അനന്തനാണ് തിരക്കഥ. കെ എസ് ചിത്ര, ജാവേദ് അലി, ഹരിഹരൻ തുടങ്ങിയവർ ചിത്രത്തിന് വേണ്ടി ഗാനമാലപിച്ചിട്ടുണ്ട്. കൈതപ്രത്തിന്‍റേതാണ് വരികൾ. എഡിറ്റിങ് രഞ്ജൻ എബ്രഹാം. ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് അദ്ദേഹം.

ALSO READ:ഫേസ് ഓഫ് ദി ഫേസ്‌ലെസ്‌ ; സിനിമ നവംബർ 20 ന്‌ വത്തിക്കാനിൽ മാർപ്പാപ്പയ്‌ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും

ABOUT THE AUTHOR

...view details