കേരളം

kerala

ETV Bharat / state

പീഡന ആരോപണ കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ - Vijay Babu rape case

ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിജയ് ബാബു ആരോപിക്കുന്നു.

Producer-actor Vijay Babu moves Kerala HC seeking anticipatory bail in rape case  പീഡന ആരോപണ കേസ് വിജയ് ബാബു  ഫ്രൈഡേ ഫിലിം ഹൗസ് വിജയ് ബാബു  വിജയ് ബാബു മുൻകൂർ ജാമ്യം കേരള ഹൈക്കോടതി  Vijay Babu rape case  Vijay Babu moves Kerala HC
പീഡന ആരോപണ കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ

By

Published : Apr 29, 2022, 5:36 PM IST

എറണാകുളം: പീഡന ആരോപണ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിജയ് ബാബു ആരോപിക്കുന്നു. സമൂഹത്തിൽ ജനപ്രീതിയുള്ള ഒരു വ്യക്തിയുടെ പ്രതിച്ഛായ തകർക്കാനും പ്രസിദ്ധിക്കും വേണ്ടി ആർക്കും ലൈംഗികാരോപണം ഉന്നയിക്കാമെന്നതാണ് ഇപ്പോഴത്തെ പ്രവണതയെന്ന് അഭിഭാഷകനായ എസ് രാജീവ് മുഖേന സമർപ്പിച്ച ഹർജിയിൽ വിജയ് ബാബു പറയുന്നു.

മാധ്യമ റിപ്പോർട്ടുകളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്ന് വാർത്തകൾ സൃഷ്‌ടിക്കാൻ വേണ്ടി ഹർജിക്കാരനെ അറസ്റ്റ് ചെയ്യാനും അധ്യായം അവസാനിപ്പിക്കാനുമാണ് പൊലീസുകാരുടെ ശ്രമം. താൻ നിരപരാധിയാണെന്നും മാധ്യമ വാർത്തകൾക്ക് വേണ്ടി തന്നെ ബലിയാടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിജയ് ബാബു ആരോപിക്കുന്നു.

യുവനടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫേസ്ബുക്ക് ലൈവിലൂടെ ആരോപണമുന്നയിച്ച നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്‌തുവെന്നതാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. നടിയുടെ പരാതിയിൽ പൊലീസ് പീഡനക്കുറ്റം ചുമത്തിയത് മുതൽ ഒളിവിലായിരുന്ന വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെടുകയും താനാണ് യഥാർഥ ഇരയെന്ന് അവകാശപ്പെടുകയും ചെയ്‌തിരുന്നു. ലൈവിൽ അതിജീവിതയുടെ പേരും ഐഡന്‍റിറ്റിയും വെളിപ്പെടുത്തിയതോടെ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ സ്ഥാപകൻ കൂടിയായ വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തിരുന്നു.

Also Read: 'ഊള ബാബുവിനെ പോലെ ആകരുത്‌'; സിനിമ മേഖലയിലെ ആദ്യ പിന്തുണ

ABOUT THE AUTHOR

...view details