എറണാകുളം: ബലാത്സംഗ കേസിൽ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് (ജൂൺ 10) മാറ്റി. അതുവരെ അറസ്റ്റിനുള്ള വിലക്ക് തുടരും. നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷയും വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി.
ബലാത്സംഗ കേസ്: വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി - വിജയ് ബാബു കേസ്
നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷയും വെള്ളിയാഴ്‌ച പരിഗണിക്കും
ബലാത്സംഗ കേസ്: വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി
അന്വേഷണവുമായി വിജയ് ബാബു പൂർണമായി സഹകരിക്കണമെന്നും പരാതിക്കാരിയെ സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുതെന്നും കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേസെടുത്തതിന് ശേഷം വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു നാട്ടിലെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു.
ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെതെന്നും പുതിയ സിനിമയിൽ അവസരം നൽകാത്തതാണ് പീഡന പരാതിക്ക് ആധാരമെന്നുമാണ് വിജയ് ബാബുവിന്‍റെ വാദം.