കേരളം

kerala

ETV Bharat / state

സര്‍ക്കാരിനെ വഞ്ചിച്ച് അധിക വേതനം കൈപ്പറ്റി; വഖഫ് ബോർഡ് സിഇഒ മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് - കേരള വഖഫ് ബോർഡ്

വാഴക്കാല സ്വദേശി ടി എം അബ്‌ദുല്‍ സലാം നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി നടപടി. ഗവൺമെന്‍റ് അഡിഷണൽ സെക്രട്ടറിയുടെയും വഖഫ് ബോർഡ് സിഇഒയുടെയും സ്ഥാനം ഒരേ പദവിയിലാണെന്ന് അവകാശപ്പെട്ട് സ്പെഷ്യൽ അലവൻസ് കൈപ്പറ്റിയെന്നാണ് ആരോപണം

vigilance investigation against waqf board CEO  waqf board CEO B Muhammed Jamal  waqf board  waqf board CEO  സര്‍ക്കാരിനെ വഞ്ചിച്ച് അധിക വേതനം കൈപ്പറ്റി  വഖഫ് ബോർഡ് സിഇഒ മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ്  മൂവാറ്റുപുഴ വിജിലൻസ് കോടതി  വാഴക്കാല സ്വദേശി ടി എം അബ്‌ദുല്‍ സലാം  വഖഫ് ബോർഡ് സി ഇ ഒ  കേരള വഖഫ് ബോർഡ്  ബി മുഹമ്മദ് ജമാല്‍
സര്‍ക്കാരിനെ വഞ്ചിച്ച് അധിക വേതനം കൈപ്പറ്റി; വഖഫ് ബോർഡ് സിഇഒ മുഹമ്മദ് ജമാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

By

Published : Nov 30, 2022, 7:57 PM IST

എറണാകുളം: കേരള വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ബി മുഹമ്മദ് ജമാലിനെതിരെ വിജിലൻസ് അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തവിട്ടു. സർക്കാറിനെ വഞ്ചിച്ച് അനർഹമായി അധിക വേതനം കൈപ്പറ്റിയെന്ന് ആരോപിച്ച് വാഴക്കാല സ്വദേശി ടി എം അബ്‌ദുല്‍ സലാം നൽകിയ പരാതിയിലാണ് കോടതി നടപടി. ഗവൺമെന്‍റ് അഡിഷണൽ സെക്രട്ടറിയുടെയും വഖഫ് ബോർഡ് സിഇഒയുടെയും സ്ഥാനം ഒരേ പദവിയിലാണെന്ന് അവകാശപ്പെട്ട് സ്പെഷ്യൽ അലവൻസ് കൈപ്പറ്റിയെന്നാണ് ഹർജിയിൽ പറയുന്നത്.

നിലവിൽ വഖഫ് ബോർഡ് സിഇഒ ആയ ബി മുഹമ്മദ് ജമാൽ 2005 ൽ ഇതേ സ്ഥാനം വഹിച്ച വേളയിൽ അനർഹമായി വരുമാനം കൈപ്പറ്റി എന്നാണ് ആരോപണം. തുടർന്ന് 2005 ജൂലൈ മാസത്തിൽ അധികമായി കൈപ്പറ്റിയ പണം തിരിച്ചടക്കണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുരുന്നു. എന്നാൽ ഇത്ര വർഷം കഴിഞ്ഞിട്ടും പണം തിരിച്ചടക്കാൻ ബി മുഹമ്മദ് ജമാൽ തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാരൻ കോടതിയെ അറിയിച്ചത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് സർക്കാരിന്‍റെ പണം അനർഹമായി കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണെന്നും എതിർ കക്ഷിയായ മുഹമ്മദ് ജമാലിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ആയിരുന്നു ഹർജിക്കാരന്‍റെ വാദം. ഇത് പരിഗണിച്ചാണ് ഈ വിഷയത്തിൽ ദ്രുത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി എറണാകുളം സെൻട്രൽ വിജിലൻസ് റെയ്‌ഞ്ചിനോട് ആവശ്യപ്പെട്ടത്. അടുത്ത വർഷം ജനുവരി ഏഴിന് കേസ് കോടതി വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details