എറണാകുളം: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എസിജെഎം കോടതിയാണ് വിധി പറയുക. വൈകുന്നേരം 4.30യോടെയാണ് കോടതിയുടെ വിധി പ്രഖ്യാപനം. ഗുരുതര ആരോഗ്യ പ്രശങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം. അന്വേഷണങ്ങളുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഇതുവരെ വ്യക്തമായ ഒരു തെളിവും തനിക്കെതിരെ ഇല്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം.
സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി - എം ശിവശങ്കര്‍
കൊച്ചിയിലെ എസിജെഎം കോടതിയാണ് വിധി പറയുക. ഗുരുതര ആരോഗ്യ പ്രശങ്ങളുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം.
കോടതിയെ തൃപ്‌തിപ്പെടുത്താൻ മാത്രം ഓരോ രേഖകൾ ഏജൻസികൾ സമർപ്പിക്കുന്നു. കസ്റ്റംസ് കേസിൽ മറ്റെല്ലാം പ്രതികൾക്കും ജാമ്യം ലഭിച്ചു. എന്ത് കാരണത്തിനാണ് തന്നെ മാത്രം ജയിലിൽ ഇടുന്നതെന്നും ശിവശങ്കർ വാദത്തിനിടെ ചോദിച്ചു. എന്നാൽ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ക്കുകയും ചെയ്‌തിരുന്നു. 7 തവണ സ്വപ്‌നയുമൊത്ത് ശിവശങ്കർ വിദേശ യാത്ര നടത്തിയിരുന്നു. ഇതിന്‍റെ മുഴുവൻ ചെലവും വഹിച്ചത് താൻ ആണെന്ന് ശിവശങ്കർ തന്നെ സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തികവ്യവസ്ഥക്ക് മുറിവേൽപ്പിച്ച വ്യക്തിയാണ് ശിവശങ്കറെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകർക്കുന്ന തരത്തിൽ ഇടപെട്ടെന്നുമായിരുന്നു കസ്റ്റംസിന്‍റെ വാദം.