എറണാകുളം: കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നിയന്ത്രണം ലംഘിച്ച 58 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്വകാര്യ വാഹനങ്ങളുമായി പുറത്തിറങ്ങിയവരിൽ നിന്നും തൃപ്‌തികരമായ മറുപടി ലഭിക്കാത്തവരെയെല്ലാം പൊലീസ് തിരിച്ചയച്ചു. അതേ സമയം ജില്ലയിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ കലക്‌ടർ നിർദേശം നൽകി. ഇന്ന് രാവിലെ മുതൽ തന്നെ കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് പരിശോധന ആരംഭിച്ചു. അതേസമയം ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം പതിനേഴായി.
എറണാകുളത്ത് വാഹന പരിശോധന ശക്‌തമാക്കി - vehicle checking
ജില്ലയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം പതിനേഴായി. ദുബായിൽ നിന്നും തിരിച്ചെത്തിയ ശേഷം മാർച്ച് 22ന് കൊവിഡ് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവായ 57 വയസായ സ്‌ത്രീക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ദുബായിൽ നിന്നും തിരിച്ചെത്തിയ ശേഷം മാർച്ച് 22ന് കൊവിഡ് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവായ 57 വയസായ സ്‌ത്രീക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരെ മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അതേ സമയം ഇവരുടെ ആരോഗ്യ നില തൃപ്തികരമാണന്ന് അധികൃതർ അറിയിച്ചു. അതേ സമയം ജില്ലയിൽ 468 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 322 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് അവരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4347 ആണ്. നാല് പേരെ കൂടിയാണ് ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിലും മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും രണ്ടു പേർ വീതമാണ് ഇന്ന് പുതുതായി പ്രവേശിക്കപ്പെട്ടത്. ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33 ആയി. ഇതിൽ 26 പേർ എറണാകുളം മെഡിക്കൽ കോളജിലും, ഏഴ് പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണുള്ളത്. ജില്ലയിൽ ആശുപത്രികളിലും വീടുകളിലുമായി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4380 ആണ്.