കേരളം

kerala

ETV Bharat / state

ജീവനി പദ്ധതി; എറണാകുളം ജില്ലാതല ഉദ്ഘാടനം നടന്നു - ജീവനി പദ്ധതി; എറണാകുളം ജില്ലാതല ഉദ്ഘാടനം നടന്നു

'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന ആശയത്തിലൂന്നി 2020 ജനുവരി ഒന്ന് മുതൽ 2021 ഏപ്രിൽ വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്

Vegetable farming as per jeevani project inaugurated in ernakulam  ജീവനി പദ്ധതി; എറണാകുളം ജില്ലാതല ഉദ്ഘാടനം നടന്നു  ജീവനി പദ്ധതി  Vegetable farming as per jeevani project inaugurated in ernakulam  ജീവനി പദ്ധതി; എറണാകുളം ജില്ലാതല ഉദ്ഘാടനം നടന്നു  ജീവനി പദ്ധതി
ജീവനി പദ്ധതി

By

Published : Jan 16, 2020, 11:48 PM IST

എറണാകുളം:വിഷരഹിത പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവ്വഹിച്ചു. 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന ആശയത്തിലൂന്നി 2020 ജനുവരി ഒന്ന് മുതൽ 2021 ഏപ്രിൽ വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ തരിശ് ഭൂമിയിൽ കൃഷി വ്യാപിപ്പിക്കും.
വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അധ്യാപകർ, മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് സൗജന്യ പച്ചക്കറി വിത്തുകളും പച്ചക്കറിതൈകളും വിതരണം ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details